കല്ലറ (തിരുവനന്തപുരം ജില്ല)
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംകല്ലറ ചന്ത മലഞ്ചരക്ക് വ്യാപാരത്തിന് ഏറെ പ്രശസ്തമായിരുന്നു. കൊച്ചാലപ്പുഴ എന്നാണ് കല്ലറ ചന്ത അറിയപ്പെട്ടിരുന്നത്. കല്ലറ-പാങ്ങോട് സമരത്തിലെ രക്തസാക്ഷികൾക്ക് സ്മാരകമായി കല്ലറ ജംഗ്ഷനിൽ നിർമ്മിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപം കല്ലറയുടെ ഒരു ഐക്കൺ എന്ന രീതിയിൽ അറിയപ്പെടുന്നു. പ്രശസ്ത ഗായകൻ കല്ലറ ഗോപൻ ഈ നാട്ടുകാരനാണ്. നെടുമങ്ങാട് താലൂക്കിലെ തന്നെ ഏറ്റവും പ്രശസ്തമായ മുടിപ്പുര പൂരം നടക്കുന്ന തുമ്പോട് മുടിപ്പുര ഭദ്രേശ്വരി ക്ഷേത്രം, ആയിരവല്ലി പാറക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ആയിരവല്ലി ശിവക്ഷേത്രം, തുമ്പോട് ശ്രീമഹാദേവ ക്ഷേത്രം എന്നിവ ഇവിടെയാണ്. കല്ലറ, പാങ്ങോട്, വാമനപുരം, പുല്ലമ്പാറ എന്നീ പഞ്ചായത്തുകളിൽ നിന്നും നിത്യേന നൂറുകണക്കിന് ആളുകൾ പണ്ടു മുതൽക്കേ ചികിൽസക്ക് എത്തിയിരുന്ന തറട്ട സർക്കാർ ആശുപത്രി ഈ സ്ഥലത്താണ്.
Read article
Nearby Places

നെല്ലനാട് ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പനവൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പാലോട്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കുമ്മിൾ
കൊല്ലം ജില്ലയിലെ ഗ്രാമം
കൊടുവഴന്നൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
മാണിക്കൽ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
പുല്ലംപാറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
വേളാവൂർ
ഇന്ത്യയിലെ വില്ലേജുകൾ